
ഇടുക്കി മറയൂർ പെരിയകുടിയിൽ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പ്രതി പിടിയില്‍. തീർത്തുമല ആദിവാസിക്കുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് പരുക്കേൽപ്പിച്ച ശേഷം വായിൽ കമ്പി കുത്തി കയറ്റിയാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതി സുരേഷിനെ സമീപത്തെ വനത്തിൽ നിന്ന് പോലീസ് പിടികൂടി.സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച രാത്രി സുരേഷിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
