
വയനാട് വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ ഇടനിലക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാൻ, തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്,വൈത്തിരി സ്വദേശി അനസുൽ ജമാൽ എന്നിവരാണ് പ്രതികൾ. കൽപ്പറ്റ ഡിവൈഎസ്പി ജേക്കബിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സ്ത്രീകൾ യുവതിയെ ജോലി വാഗ്ദാനം നൽകി വൈത്തിരിയിൽ എത്തിച്ചു. ഇതിനുശേഷം ഫ്ലാറ്റിലും ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
