
ലേഡി സൂപ്പർ സ്റ്റാർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.
‘ഞാനും നയനും അമ്മയും അച്ഛനും ആയി, ഞങ്ങൾ ഇരട്ടക്കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടവരാണ്.
ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, നമ്മുടെ മപൂർവ്വികരുടെ അനുഗ്രഹവും കൂടിച്ചേർന്ന്, അനുഗ്രഹീതരായ 2 കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക് വന്നിരിക്കുന്നു.
ഞങ്ങളുടെ ജീവിതത്തിനും ലോകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണ്,” വിഘ്‌നേഷ് ട്വീറ്റ് ചെയ്തു
ഏറെ സന്തോഷത്തോടും ആകാംക്ഷയോടെയുമാണ് ഏവരും നയന്‍താര അമ്മയായ വാര്‍ത്ത കേട്ടത്.
മഹാബലിപുരത്താണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഷാരൂഖ് ഖാൻ, കമൽഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതികയെപ്പോലുള്ള താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്.
നാനും റൗഡിതൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലായത്.
പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി.
2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.
