
റാഞ്ചി ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് തോല്‍പിച്ച് പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. 279 റണ്‍സ് വിജയലക്ഷ്യം 46ാം ഓവറില്‍ മറികടന്നു. ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 103 പന്തില്‍ നിന്നാണ് അയ്യരുടെ രണ്ടാം ഏകദിന സെഞ്ചുറി. ഇഷാന്‍ കിഷന്‍ 93 റണ്‍സ് നേടി പുറത്തായി. സഞ്ജു സാംസണ്‍ 36 പന്തില്‍ 30 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍റിക്സും ഏയ്ഡന്‍ മര്‍ക്രവും അര്‍ധസെഞ്ചുറി നേടി. പരമ്പരയിലെ അവസാന മല്‍സരം ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കും.
