എക്സ്ട്രാ ഷോകളുമായി മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്കിന്റെ വിജയ യാത്ര; കളക്ഷൻ റിപ്പോർട്ട് ഇതാ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക് വിജയ യാത്ര തുടരുകയാണ്. ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം അതിന്റെ വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ടാണ് കയ്യടി നേടുന്നത്. പുതുമയുള്ള ദൃശ്യാനുഭവം നൽകുന്ന ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ ദിനം അഞ്ച് കോടിയിൽ കൂടുതൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം രണ്ടാം ദിനവും അതാവർത്തിച്ചിട്ടുണ്ട്. പത്ത് കോടിയിൽ കൂടുതലാണ് ആദ്യ രണ്ട് ദിനം കൊണ്ട് ഈ ചിത്രം നേടിയത്. കേരളത്തിൽ ആദ്യ രണ്ട് ദിനം കൊണ്ട് ആറ് കോടിയോളം നേടിയ ഈ ചിത്രം, റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് മാർക്കറ്റിൽ നിന്നും ഏകദേശം അത്രയും തന്നെ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ വീക്കെൻഡ് കഴിയുമ്പോൾ 17 കോടിക്ക് മുകളിൽ എങ്കിലും ഈ ചിത്രം ആഗോള കളക്ഷനായി നേടുമെന്നാണ് സൂചന. ആദ്യ ദിനം ഒട്ടേറെ എക്സ്ട്രാ ഷോകൾ കേരളത്തിൽ കളിച്ച ഈ ചിത്രം രണ്ടാം ദിനവും നാല്പതിനു മുകളിൽ എക്ട്രാ ഷോകളാണ് കളിച്ചത്.

ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു മികവ് ഇതിലെ അഭിനേതാക്കളുടെ പ്രകടനമാണ്. ലൂക്ക് ആന്റണിയായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ബിന്ദു പണിക്കർ, ജഗദീഷ്, ഷറഫുദീൻ, കോട്ടയം നസീർ, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം എന്നിവരും അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ ബിന്ദു പണിക്കർ ഗംഭീര കയ്യടിയാണ് നേടിയെടുക്കുന്നത്. സമീർ അബ്ദുൾ രചിച്ച് നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനാണ്. ഈ ചിത്രത്തിന്റെ മികവ് മറ്റൊരു തലത്തിലെത്തിച്ചത് അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്.

എക്സ്ട്രാ ഷോകളുമായി മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ റോഷാക്കിന്റെ വിജയ യാത്ര; കളക്ഷൻ റിപ്പോർട്ട് ഇതാ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes