
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. നിരവധി ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമാക്കിയത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. അവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരം അഭിനയിച്ചു.
പിന്നീട് ആയിരുന്നു താരം തെന്നിന്ത്യൻ സിനിമയിലെ മറ്റു ഭാഷകളിലേക്ക് കൂടി ചേക്കേറിയത്. വളരെ പെട്ടെന്ന് തന്നെ തമിഴിലെയും തെലുങ്കിലേയും മുൻനിര നടിമാരിൽ ഒരാളായി മാറി നയൻതാര. എന്നാൽ താരത്തിന് അന്യഭാഷകളിൽ നിന്നും ലഭിച്ചത് മുഴുവൻ ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. അപ്പോൾ താരത്തിന് കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു വരികയാണ്. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ഗോഡ് ഫാദർ എന്ന ചിരഞ്ജീവി സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
അതേസമയം ഇന്ന് താരം അമ്മ ആയിരിക്കുകയാണ്. രണ്ട് ഇരട്ടക്കുട്ടികൾക്ക് ആണ് താരം ജന്മം നൽകിയിരിക്കുന്നത്. ഇവർ രണ്ടുപേരും ആൺകുട്ടികളാണ്. അതേസമയം കഴിഞ്ഞ ജൂൺ മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. തമിഴ് സിനിമയിലെ മുന്നേര സംവിധായകരിൽ ഒരാൾ ആയിട്ടുള്ള വിഗ്നേഷ് ശിവനെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ധാരാളം ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ നാല് മാസം കൊണ്ട് താരം എങ്ങനെ അമ്മയായിരിക്കുകയാണ് എന്നാണ് മലയാളികൾ ചോദിക്കുന്നത്.
സറോഗസി വഴിയാണ് താരവും ഭർത്താവും ഇപ്പോൾ മാതാപിതാക്കൾ ആയിരിക്കുന്നത്. പ്രസവിക്കാൻ താല്പര്യമില്ലാത്ത നിരവധി സ്ത്രീകൾ ആണ് നമുക്ക് ചുറ്റും ഉള്ളത് എങ്കിലും അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ഇല്ല. എന്നാൽ അങ്ങനെയുള്ള നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വഴിയിലൂടെ മാതാപിതാക്കൾ ആയി മാറുന്നത്. ഏകദേശം 10 മാസ കാലയളവ് പാഴായി പോവുകയാണ് ഒരു പെൺകുട്ടി ഗർഭിണിയാകുമ്പോൾ. മാത്രവുമല്ല പ്രസവം കഴിഞ്ഞു കുറഞ്ഞത് മൂന്നുമാസം എങ്കിലും നല്ല രീതിയിൽ റസ്റ്റ് എടുക്കണം. ഇതിലൂടെ പെൺകുട്ടികളുടെ കരിയറിന്റെയും ജീവിതത്തിന്റെയും വലിയൊരു ഭാഗമാണ് വെറുതെ വേസ്റ്റ് ആയി പോകുന്നത്. അതുകൊണ്ടുതന്നെ ധാരാളം പെൺകുട്ടികളാണ് ഇപ്പോൾ വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുവാൻ ആഗ്രഹിക്കുന്നത്.
