
ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം. ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടെത്. വിവാഹ വിശേഷം ഒന്നിച്ച് നിരവധി യാത്രകള്‍ ഈ താരങ്ങള്‍ നടത്തി. ഇതിനിടെ നിരവധി സിനിമയിലും അഭിനയിച്ചു. ഷാരൂഖ് ഖാനൊപ്പം എത്തുന്ന ജവാന്‍, മലയാളത്തില്‍ പൃഥിരാജിനൊപ്പം എത്തുന്ന ഗോള്‍ഡ് എന്നീ സിനിമകളാണ് നയന്റെ റിലീസ് ചെയ്യാനിരിക്കുന്നത്.
ഇപ്പോള്‍ നയന്‍താര അമ്മയാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്.
വിവാഹ ശേഷം സിനിമകളിലുടെ തിരക്കുകളിലേക്ക് നീങ്ങിയ നയന്‍സ് ഇനി ഒരു ഇടവേള എടുക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് നടിയുടെ തീരുമാനമെന്നും പുതിയ സിനിമകള്‍ക്കൊന്നും നടി ഒപ്പു വെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് രണ്ട് പേരും ഔദ്യോഗിക അറിയിപ്പുകളൊന്നും നടത്തിയിട്ടില്ല. അതേസമയം നേരത്തെ വാടക ഗര്‍ഭപാത്രത്തിലൂടെ നയനും വിഘ്‌നേശും കുഞ്ഞിനെ സ്വീകരിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും താരദമ്പതികള്‍ പ്രതികരിച്ചിട്ടില്ല.
ഒരുപാട് വിവാദങ്ങളില്‍ പെട്ട നടിയാണ് നയന്‍താര. മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആയിരുന്നു വരവ്. എന്നാല്‍ മലയാളത്തില്‍ വിചാരിച്ചത് പോലെ സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ മറ്റു ഭാഷാ ചിത്രങ്ങളിലേക്ക് പോവുകയായിരുന്നു നയന്‍. എന്നാല്‍ തന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളിലും നയന്‍താരയുടെ പേര് വന്നു.
