
ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ. ധനം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നത്. ഇവരെ കഷണങ്ങളാക്കി കുഴിച്ചിട്ടു. ആഭിചാരക്രിയ നടത്തുന്ന പത്തനംതിട്ട ഇലന്തൂരിലെ ദമ്പതികളും ഏജന്‍റ് ഷാഫിയുമാണ് കസ്റ്റഡിയിലായത്. ഇലന്തൂരിൽ താമസിക്കുന്ന ഭഗവന്ത്, ലൈല എന്നിവർക്ക് വേണ്ടിയാണ് കൊല നടന്നത്. ഭഗവല്‍സിങ് തിരുമ്മുചികില്‍സ നടത്തുന്ന ആളാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപമാണ്. ഇത് ഇന്ന് കുഴിച്ചെടുക്കും.
കൊല്ലപ്പെട്ട ഒരാൾ കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം എന്ന സ്ത്രിയാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായത് സെപ്റ്റംബര്‍ 26നാണ്. കാലടി മലയാറ്റൂര്‍ സ്വദേശിനി റോസിലി (50)െയ കാണാതായത് ആറുമാസം മുന്‍പാണ്. രണ്ടു പേരും ലോട്ടറി കച്ചവടക്കാരാണ്. അമ്മ എല്ലാദിവസവും ഫോണില്‍ വിളിക്കാറുണ്ടായിരുന്നു പത്മത്തിന്റെ മകന്‍ ശെല്‍വന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിളിച്ചിട്ടു കിട്ടാതെ വന്നപ്പോഴാണ് ധര്‍മപുരിയില്‍ നിന്ന് വന്ന് പരാതി നല്‍കിയത്. ചില കാര്യങ്ങള്‍ ഉറപ്പുവരുത്താനുണ്ടെന്ന് എ.സി.പി മാധ്യമങ്ങളോട്പറഞ്ഞു.
