ഉപഭോക്താവ് മദ്യപിച്ച് വാഹനമോടിക്കരുത്; ബാറുടമകൾ ശ്രദ്ധിക്കണം; ക്യാബുകൾ ഒരുക്കണം

മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദേശവുമായി ഗോവയിലെ മന്ത്രി. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണ് പോകുന്നതെങ്കിൽ അവരെ തടയാനും ഉപഭോക്താവിന് ക്യാബുകൾ നൽകി വീട്ടിലെത്തിക്കാനുമാണ് ബാറുടമകൾക്ക് മന്ത്രിയുടെ നിർദേശം.വീടോ ഹോട്ടലുകളോ എവിടെയായലും ഉപഭോക്താവിനെ സുരക്ഷിതമായി ബാറുടമ ഏർപ്പാടാക്കുന്ന വാഹനത്തിൽ എത്തിക്കണമെന്നാണ് ഗതാഗത മന്ത്രി മൗവിൻ ഗോഡീഞ്ഞോ പറയുന്നത്.
റോഡ് സുരക്ഷാ വാരാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ഈ നിർദേശം. ബാറിലെത്തി മദ്യപിക്കുന്ന ഉപഭോക്താവ് സ്വയം വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. ക്യാബുകളിൽ മടങ്ങുന്നവരുടെ വാഹനങ്ങൾ അടുത്ത ദിവസം വന്ന് െകാണ്ടുപോയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കുന്നു. മദ്യപിച്ച് വാഹമോടിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

ഉപഭോക്താവ് മദ്യപിച്ച് വാഹനമോടിക്കരുത്; ബാറുടമകൾ ശ്രദ്ധിക്കണം; ക്യാബുകൾ ഒരുക്കണം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes