
‘
പശുവിനെ ദേശീയമൃഗമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. സുപ്രീംകോടതിയുടെ ജോലിയാണോ ഇതൊക്കെയെന്നായിരുന്നു ജസ്റ്റിസ്റ് എസ്.കെ. കൗൾ അധ്യക്ഷനായ ബഞ്ചിന്റെ ചോദ്യം. ഇത്തരം ഹർജികൾ പിഴയീടാക്കാൻ നിർബന്ധിതരാക്കുന്ന തരത്തിലുള്ളതാണെന്നും കോടതി പറഞ്ഞു. എന്തിനാണ് ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നതെന്ന കോടതിയുടെ വിമർശനത്തെ തുടർന്ന് ഹർജി പിൻവലിച്ചു.
ഗോവംശ് സേവ സദൻ എന്ന സംഘടനയാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയത്. പശുവിനെ ദേശീയമൃഗമാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
