ദിലീപേട്ടൻ സിനിമകളിൽ കാണുന്നത് പോലെ അല്ല’; നടനെക്കുറിച്ച് നമിത പ്രമോദ്

രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നടി നമിത പ്രമോദ്. ജയസൂര്യ നായകനായെത്തിയ ഈശോ ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. നാദിർഷ സംവിധാനം ചെയ്ത ചിത്രം സോണിലിവിലാണ് സ്ട്രീം ചെയ്യപ്പെടുന്നത്. ടെലിവിഷൻ രം​ഗത്ത് നിന്നുമെത്തി സിനിമയിലെ നായിക നിരയിലേക്കെത്തിയ അപൂർവം നടിമാരിൽ ഒരാളാണ് നമിത പ്രമോദ്.

അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെ ആയിരുന്നു സിനിമാ രം​ഗത്തേക്കുള്ള അരങ്ങേറ്റം. സിനിമയിലെ ചെറിയൊരു കഥാപാത്രം ആയിരുന്നു നമിത ചെയ്തത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായിക ആയെത്തി.

സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, കമ്മാരം സംഭവം, അടി കപ്യാരേ കൂട്ടമണി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി നിരവധി സിനിമകളിൽ നമിത പ്രമോദ് നായിക ആയെത്തി. മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയുടെ തമിഴ് റീമേക്ക് ഉൾപ്പെടെ ഒരുപിടി മറുഭാഷാ സിനിമകളിലും അഭിനയിച്ചു.

സൗണ്ട് തോമ, കമ്മാര സംഭവം, ചന്ദ്രേട്ടൻ എവിടെയോ എന്നീ ചിത്രങ്ങളിൽ ദിലീപും നമിത പ്രമോദും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് നമിതയ്ക്കുള്ളത്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി ആണ് നമിത പ്രമോദ്.

ഇപ്പോഴിതാ ദിലീപിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നമിത പ്രമോദ്. സിനിമകളിൽ കോമഡിയാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ദിലീപ് സീരിയസ് ആണെന്ന് നമിത പറയുന്നു. ‘ദിലീപേട്ടൻ സിനിമയിൽ കോമഡി ആണെങ്കിലും വ്യക്തി ജീവിതത്തിൽ കുറച്ച് കൂടി സീരിയസ് ആയ ആളാണ്. സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്താണെങ്കിലും എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താൽ നന്നാവും ഇങ്ങനെ ചെയ്താൽ നന്നാവും എന്നൊക്കെ. ശാന്തനായ വ്യക്തിയാണ്,’ നമിത പറഞ്ഞു.

മിർച്ചി മലയാളത്തോടാണ് പ്രതികരണം. ദിലീപിന്റെ ഭാര്യ കാവ്യയുമായും നല്ല സൗഹൃദമാണ് നമിത പ്രമോദിനുള്ളത്. മീനാക്ഷി ദിലീപുമായുള്ള സൗഹൃദം തുടങ്ങിയതിനെ പറ്റിയും നമിത മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

Also Read: മോഹന്‍ലാലിനെയും കൂട്ടുകാരെയും സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ആ വാശിയ്ക്ക് അവരൊരു സിനിമ ചെയ്‌തെന്ന് സംവിധായകൻ

മീനാക്ഷി തനിക്ക് സഹോദരിയെ പോലെയാണ്. സൗണ്ട് തോമയുടെ ഷൂട്ടിം​ഗ് സമയത്ത് സെറ്റിൽ വെച്ച് കണ്ടപ്പോൾ ഭയങ്കര ജാഡയുള്ള ആളാണെന്നാണ് കരുതിയത്. പിന്നീടൊരിക്കൽ ഒരുമിച്ചുള്ള വിമാന യാത്രയിൽ വെച്ചാണ് സൗഹൃദം തുടങ്ങിയതെന്നും നമിത പ്രമോദ് പറഞ്ഞിരുന്നു. മീനാക്ഷിക്ക് പുറമെ സംവിധായകൻ നാദിർഷയുടെ മക്കളുമായും നമിതയ്ക്ക് നല്ല സൗഹൃദം ഉണ്ട്.

Also Read: അത് കാളിദാസിന്റെ പെണ്ണ് തന്നെയായിരുന്നോ? തരിണിയുടെ കൂടെ ഹോളിഡേ ആഘോഷിക്കുന്ന താരപുത്രന്റെ ചിത്രം വൈറല്‍

ഒരിടവേളയ്ക്ക് ശേഷമാണ് നമിത പ്രമോദിനെ വീണ്ടും സിനിമകളിൽ കാണുന്നത്. നല്ല സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ഇപ്പോൾ
ആ​ഗ്രഹിച്ച തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ തേടി വരുന്നുണ്ടെന്നും നമിത പ്രമോദ് വ്യക്തമാക്കി. ഈശോയിൽ ഒരു അഡ്വക്കേറ്റിന്റെ വേഷത്തിലാണ് നമിത പ്രമോദ് അഭിനയിക്കുന്നത്.

ദിലീപേട്ടൻ സിനിമകളിൽ കാണുന്നത് പോലെ അല്ല’; നടനെക്കുറിച്ച് നമിത പ്രമോദ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes