നിശാക്ലബിൽ പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടിലെത്തി, പണവും മാലയും കവർന്നു മുങ്ങി; യുവതിക്കു തടവ്

നിശാക്ലബിൽ പരിചയപ്പെട്ട അമേരിക്കൻ വംശജനിൽ നിന്നു പണവും ആഭരണവും കവർന്ന ആഫ്രിക്കൻ യുവതി ദുബായിൽ അറസ്റ്റിൽ. ഇവർക്കു മൂന്നു മാസത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. 1000 ദിർഹവും 8000 ദിർഹം വിലമതിക്കുന്ന സ്വർണ മാലയുമാണു യുവതി മോഷ്ടിച്ചത്. മോഷ്ടിച്ച മാല കാമുകനു സമ്മാനമായി നൽകുകയും ചെയ്തു. കാമുകൻ സ്വർണമാല ഉരുക്കിയ ശേഷം വിപണിയിൽ വിൽക്കാൻ കൊണ്ടുപോയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

കഴിഞ്ഞ ജൂലൈയിലാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിശാക്ലബിൽ വച്ചു പരിചയപ്പെട്ട യുവതി തന്റെ പണവും മാലയും മോഷ്ടിച്ചു കടന്നു കളഞ്ഞെന്ന് അമേരിക്കൻ വംശജൻ പൊലീസിൽ പരാതി നൽകിയിരുന്നു. നിശാക്ലബിൽ വച്ചു പരിചയത്തിലായതോടെ ഇയാൾ യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ യുവതി ഒരു ദിവസം അയാൾക്കൊപ്പം കഴിയുകയും ചെയ്തു. പിറ്റേന്ന് യുവാവ് ഉണർന്നെണീറ്റപ്പോൾ യുവതി വീട്ടിലുണ്ടായിരുന്നില്ല. പണവും മാലയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്.

അതിനിടെ സ്വർണം വിൽക്കാനെത്തിയ കാമുകന്റെ കൈയിൽ അതു സ്വന്തം സ്വർണമാണെന്നു തെളിയിക്കുന്ന രേഖകൾ ഇല്ലതിരുന്നതിനാൽ കടയുടമ സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ അതു തനിക്കു കാമുകി സമ്മാനം തന്ന മാല ഉരുക്കിയതാണെന്നു പറഞ്ഞു. ഇതേതുടർന്നാണു യുവതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.

നിശാക്ലബിൽ പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടിലെത്തി, പണവും മാലയും കവർന്നു മുങ്ങി; യുവതിക്കു തടവ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes