വിവാഹമോചനത്തിന് ഒരു കോടി രൂപ; 35കാരിയെ കൊലപ്പെടുത്തി 71കാരന്‍

വിവാഹമോചനത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന് ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ഭര്‍ത്താവ്. 71കാരനാണ് 35കാരിയായി ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെ വെസ്റ്റ് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ വെച്ച് യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. വീട്ടില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തില്‍ നിരവധി വട്ടം കുത്തേറ്റതിന്റെ മുറിപ്പാടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം. 45 വയസുള്ള സെറിബല്‍ പാള്‍സി ബാധിച്ച തന്റെ മകനെ നോക്കാന്‍ വേണ്ടിയാണ് എസ്കെ ഗുപ്തയെന്നയാള്‍ 35കാരിയെ വിവാഹം ചെയ്തത്. എന്നാല്‍ മകനെ നോക്കാനാവില്ലെന്ന് ഭാര്യ നിലപാടെടുത്തു. ഇതോടെ ഗുപ്ത വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരു കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ഗുപ്തയും സഹായിയായ വിപിന്‍ എന്നയാളും ചേര്‍ന്നാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. 10 ലക്ഷം രൂപയാണ് കൊലപാതകം നടത്താന്‍ ഗുപ്ത ഇയാള്‍ക്ക് വാഗ്ദാനം ചെയ്തത്. ഹിമാന്‍ഷു എന്ന ആളെ കൂടെ കൂട്ടി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി കൊല നടത്തി. യുവതിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി ഇവര്‍ മോഷണശ്രമത്തിന് ഇടയിലെ കൊലപാതകം എന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു.
