HelthNational

ആന്തരികാവയവങ്ങളിലെ പരുക്കുകള്‍ കണ്ടെത്താം; മെഡിക്കല്‍ രംഗത്ത് പുത്തന്‍ ടെക്നോളജി

ഓരോ ദിവസം ചെല്ലുന്തോറും മെഡിക്കല്‍ രംഗത്ത് പുത്തന്‍ ടെക്നോളജികള്‍ കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, മറ്റൊരു കണ്ടുപിടുത്തവുമായി കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകര്‍. ഒരു അള്‍ട്രാസൗണ്ട് സെന്‍സറാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.
ലിവര്‍ സിറോസിസ്, ഫൈബ്രോസിസ്, ടെന്നീസ് എല്‍ബോ, കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളും ആന്തരികാവയവങ്ങളിലെ പരുക്കുകളും ഈ അള്‍ട്രാസൗണ്ട് സെന്‍സര്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ സാധിക്കും. അള്‍ട്രാസൗണ്ട് മോണിറ്ററിംഗിന്റെ നിലവിലുള്ള രീതികളുടെ ഒരു നോണ്‍-ഇന്‍വേസിവ് ദീര്‍ഘകാല ബദലായിരിക്കും ഗവേഷകരുടെ പുതിയ കണ്ടുപിടിത്തം.

വലിച്ചുനീട്ടാന്‍ സാധിക്കുന്ന തരത്തിലുള്ള അള്‍ട്രാസോണിക് അറേയ്ക്ക് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് നാല് സെന്റീമീറ്റര്‍ വരെ ആഴത്തിലുള്ള ടിഷ്യൂകളുടെ 3ഡി ഇമേജിംഗ് സാധ്യമാക്കാന്‍ കഴിയും. അള്‍ട്രാസോണിക് ടിഷ്യു നിരീക്ഷണത്തിന്റെ നിലവിലെ രീതികള്‍ക്ക് ദീര്‍ഘകാല ബദല്‍ നല്‍കുന്നതാണ് കംപ്രഷന്‍ എലാസ്റ്റോഗ്രാഫി എന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള പുതിയ കണ്ടു പിടുത്തമെന്നാണ് സാന്‍ ഡീഗോ സര്‍വകലാശാലയുടെ അഭിപ്രായം. അള്‍ട്രാസൗണ്ട് അടിസ്ഥാനമാക്കിയുള്ള കംപ്രഷന്‍ എലാസ്റ്റോഗ്രാഫി ഗവേഷണത്തിലും ക്ലിനിക്കല്‍ പ്രാക്ടീസിലും വ്യാപകമായി ഉപയോഗിച്ചുവരുന്നവയാണ്.

കായിക പരിക്കുകളുടെ കാര്യത്തില്‍ പേശികള്‍, ടെന്‍ഡോണുകള്‍, ലിഗമെന്റുകള്‍ എന്നിവ നിരീക്ഷിക്കാനും പുതിയ സെന്‍സര്‍ ഉപയോഗിക്കാം. ഒപ്പം, ലിവര്‍ സിറോസിസ്, ഫൈബ്രോസിസ് എന്നിവ നിരീക്ഷിക്കുന്നതിനും മസ്‌കുലോസ്‌കെലെറ്റല്‍ ഡിസോര്‍ഡേഴ്‌സ് വിലയിരുത്തുന്നതിനും ഹൃദയസംബന്ധമായ അസുഖമായ മയോകാര്‍ഡിയല്‍ ഇസ്‌കെമിയ നിര്‍ണ്ണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമെല്ലാം പുതിയ കണ്ടുപിടുത്തം ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button