ഡെലിവെറി ബോയിയെ നായ ആക്രമിച്ചു; രക്ഷപ്പെടാനായി ഫ്ലാറ്റില്‍ നിന്നും ചാടി 2 കാലുകളും ഒടിഞ്ഞു

ഹൈദരാബാദില്‍ പ്രമുഖ ഈ–കൊമേഴ്സ് സൈറ്റിന്റെ ഡെലിവെറി ബോയിക്കെ് ലാബ്രഡോര്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയുടെ ആക്രണത്തില്‍ ഗുരുതര പരുക്ക്. നായയില്‍ നിന്നു രക്ഷപെടാനായി ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് എടുത്തു ചാടിയ െഡലിവറി ബോയിയുടെ ഇരുകാലുകളും ഒടിഞ്ഞു. നായയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. റെയ്ദുര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ടയിലെ ഫ്ലാറ്റില്‍ ഡെലിവറിക്കെത്തിയതായിരുന്നു ആമസോണ്‍ ജീവനക്കാരനായ മുഹമ്മദ് ഇല്യാസ്. ബെല്ല് അടിച്ചതിനു പിറകെ അഴിച്ചുവിട്ടിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായ കുരച്ചുചാടി. ആക്രമിക്കുമെന്നുറപ്പായതോടെ ഇല്യാസ് ഓടി. നായ പിറകെയും. രക്ഷപെടാനായി മറ്റുമാര്‍ഗങ്ങളൊന്നും കാണാതിരുന്ന ഇല്യാസ് മൂന്നാം നിലയില്‍ നിന്നും എടുത്തുചാടി. ഗുരുതരമായി പരുക്കേറ്റു ഫ്ലാറ്റ് മുറ്റത്തു കിടന്നിരുന്ന ഇല്യാസിനെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്.
ഇരുകാലുകളുടെയും എല്ലുകള്‍ ചാട്ടത്തില്‍ പൊട്ടി. സംഭവം വിവാദമയതിനു പിറകെ നായയുടെ ഉടമയ്ക്കെതിരെ റെയ്ദുര്‍ഗ പൊലീസ് കേസെടുത്തു. വളര്‍ത്തു മൃഗത്തെ അലക്ഷ്യമായി കൈകാര്യം ചെയ്തത് അടക്കമുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജനനുവരിയില്‍ ഹൈദരാബാദിലെ തന്നെ ബഞ്ചാര ഹില്‍സില്‍, സമാന രീതിയിലുള്ള നായയുടെ ആക്രണത്തില്‍ ഭക്ഷണ വിതരണക്കമ്പനി ജീവനക്കാരനായ മുഹമ്മദ് റിസ്വാന്‍ എന്നയാള്‍ ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചിരുന്നു. ഈകേസില്‍ ഇയാളുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം പോലും കിട്ടിയില്ലെന്ന വിവരം പുറത്തുവന്നതിനു പിറകെയാണു രണ്ടാമത്തെ സംഭവം.
