
കാട്ടാക്കട കോളജിലെ ആള്‍മാറാട്ടത്തില്‍ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്പെന്‍ഡു ചെയ്തു. കോളജിലെ പുതിയ പ്രിന്‍സിപ്പലാണ് നടപടിയെടുത്തത്. എസ് എഫ് ഐയുടെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി.ജെ.ഷൈജുവിനേയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാല നിര്‍ദേശവും പൊലീസ് കേസും പരിഗണിച്ച് കോളജ് മാനജ്മെന്‍റാണ് ഷൈജുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ .വിശാഖിന് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുവേണ്ടി പ്രിസന്‍സിപ്പല്‍ ഷൈജു വ്യാജരേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ.
