
പാലക്കാട് കൈക്കൂലിയുമായി പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ കൈവശം കൂടുതൽ പണം. മണ്ണാര്‍ക്കാട്ടെ വാടക വീട്ടില്‍നിന്ന് 35ലക്ഷം രൂപയും 17 കിലോ നാണയങ്ങളും പിടികൂടി. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും കണ്ടെത്തി. ബാങ്ക് അക്കൗണ്ടിലുള്ളത് 25 ലക്ഷം രൂപയാണ്.
റവന്യൂ അദാലത്തിനിടയിലാണ് കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് പാലക്കാട് പാലക്കയം വില്ലേജ് ഓഫിസിലെ വി.സുരേഷ് കുമാറിന് വിജിലൻസ് അറസ്റ്റ് ചെയ്തു. 2500 രൂപ കൈക്കൂലിപ്പണവുമായി പിടിയിലായത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ മഞ്ചേരി സ്വദേശിയോട് പണവുമായി മണ്ണാര്‍ക്കാട് റവന്യൂ അദാലത്ത് ഹാളിലേക്ക് എത്താനായിരുന്നു ഉദ്യോഗസ്ഥന്‍ നല്‍കിയിരുന്ന നിര്‍ദേശം.
