kerala
തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം; അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കിന്‍ഫ്ര മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്നു സംഭരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണ്p അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്താ(32)ണ് മരിച്ചത്. തീ പടരുന്നതിനിടെ ഉള്ളില്‍ കുടുങ്ങിപ്പോയ രഞ്ജിത്തിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറിനാണ് തീ പിടിച്ചതെന്നാണ് പ്രഥമിക നിഗമനം. തീപിടിച്ചതിന് പിന്നാലെ ഗോഡൗണ്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പൂര്‍ണമായി അണച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
