
സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാന്‍ സര്‍ക്കാര്‍. ഇതനുസരിച്ച് പാലക്കാടു മുതല്‍ കാസര്‍കോടുവരെയുള്ള വടക്കന്‍ ജില്ലകള്‍ക്കാവും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ ജില്ലയനുസരിച്ച് ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
മധ്യകേരളത്തില്‍ അധികം സീറ്റുകളുള്ളപ്പോള്‍ വടക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം തുലോം കുറവാണ്. പത്തനംതിട്ട ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി ജയിച്ചത് 10194 കുട്ടികളാണ്. 14,900 പ്ലസ് വണ്‍ സീറ്റുകളാണ് ജില്ലയിലുള്ളത്. കോട്ടയത്ത് 18886 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയപ്പോള്‍ 22250 സീറ്റുകള്‍ പ്ലസ് വണ്ണിന് ലഭ്യമാണ്. അതേസമയം, മലപ്പുറം ജില്ലയില്‍ 77827 പേര്‍ എസ്.എസ്.എല്‍.സിക്ക് വിജയിച്ചു. ജില്ലയിലുള്ളത് 53250 പ്ലസ് വണ്‍ സീറ്റുകളും. 24577 സീറ്റുകളുടെ കുറവ്. ഇത്തരത്തിലാണ് വടക്കന്‍ ജില്ലകളിലെ പൊതു സ്ഥിതി. വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് പരിഗണനയില്‍. ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഇക്കാര്യത്തില്‍തീരുമാനം വന്നേക്കും. കഴിഞ്ഞ അധ്യയന വര്‍ഷം അനുവദിച്ച 81 ബാച്ചുകളും നിലനിറുത്താനാണ് തീരുമാനം. 4,17,864 ലക്ഷം കുട്ടികളാണ് എസ്.എസ്.എല്‍.സി ജയിച്ചത്. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍ നിന്ന് 75000 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ അപേക്ഷിക്കും. പ്ലസ് വണ്‍, ഐ.ടിഎ, പോളിടെക്ക്നിക്ക് ഉള്‍പ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്.
