kerala
കളിക്കുന്നതിനിടെ വര്‍ക്കല ഇടവയില്‍ രണ്ടുവയസുകാരി ട്രെയിന്‍തട്ടി മരിച്ചു

വര്‍ക്കല ഇടവയില്‍ രണ്ടുവയസുകാരി ട്രെയിന്‍തട്ടി മരിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം. റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടുമില്ല. അബ്ദുല്‍ അസീസ്– ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിനാണ് മരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ വീടിനുമുന്നിലെ ട്രാക്കിലേക്ക് പോകുകയായിരുന്നു.
