kerala
തൃക്കാക്കര ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃക്കാക്കര (എറണാകുളം): തൃക്കാക്കര ക്ഷേത്രക്കുളത്തിൽ കരുമക്കാട് എൻജിനിയറിംഗ് കോളേജിന് സമീപം പുതിവാം മൂലയിൽ തായിയുടെ മകൻ മനോജ് തായി (43) മുങ്ങി മരിച്ചു.
ഇന്നലെ രാവിലെ മുതൽ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് തൃക്കാക്കര പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്ര കുളത്തിന് സമീപം മൊബൈൽ കണ്ടെത്തിയത്.
തുടർന്ന് തൃക്കാക്കര ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാക്കനാട് സൺറൈസ് ആശുപത്രി മോർച്ചറിയിൽ.
ചുഴലി രോഗബാധിതനായ മനോജ് ക്ഷേത്രക്കുളത്തിൽ ചുണ്ട ഇടാൻ പോയതെന്നാണ് സൂചന.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മാതാവ്: രാജമ്മ.
സഹോദരന്മാർ: മുരളി, വിജയൻ, പരേതനായ ബോസ്, പരേതനായ അനി.
