ആലപ്പുഴയില്‍ വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട്ടുകാരായ മൂന്നു യാത്രക്കാരെ രക്ഷിച്ചു. കായലിലെ മണൽത്തിട്ടയിലിടിച്ച് ബോട്ടിന്റെ അടിപ്പലക ഇളകി വെള്ളം കയറിയതാണ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ബോട്ടിന് കാലപ്പഴക്കം ഉണ്ടെന്നും മതിയായ രേഖകളില്ലെന്നും പൊലീസ് പറയുന്നു
വേമ്പനാട്ടുകായലിലെ റാണി ഭാഗത്ത് ഉച്ചഭക്ഷണത്തിന് വേണ്ടി ബോട്ട് അടിപ്പിക്കുന്ന സമയത്താണ് വെള്ളം കയറി ബോട്ട് മറിഞ്ഞത് . തമിഴ്നാട്ടുകാരായ മൂന്നംഗ കുടുംബമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന മറ്റൊരു ബോട്ടിലേക്ക് മാറ്റി സുരക്ഷിതരാക്കി. കായലിന്റെ ആഴം കുറവുള്ള ഭാഗത്ത് മണൽത്തിട്ടയിൽ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്ന് വാടകക്കെടുത്ത റിലാക്സ് ഇൻ കേരള ഏജൻസി ഉടമ അനസ് പറയുന്നു. അടിപ്പലക ഇളകിയില്ലെന്നും അനസ് .
ബോട്ടിന് മതിയായ രേഖകൾ ഇല്ലെന്നും 2018 മുതൽ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് അധികൃതർ പറയുന്നു താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ കായൽ ടൂറിസം മേഖലയിൽ വ്യാപകമായ പരിശോധന നടന്നു വരികയാണ്. തുടരുന്നതിനിടയാണ് വീണ്ടും ഒരു ബോട്ട് അപകടം. പരിശോധിച്ച ഭൂരിഭാഗം ബോട്ടുകൾക്കും മതിയായ രേഖകൾ ഉണ്ടായിരുന്നില്ല
