crime
പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവം; ഭര്‍ത്താവും മരിച്ചു

കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും മരിച്ചു. മാരക വിഷം കഴിച്ച ഇയാള്‍ ചികില്‍സയിലായിരുന്നു. യുവതി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം. ഇയാളാണ് അക്രമം നടത്തിയതെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ പരാതി. ഭര്‍ത്താവുമായി അകത്ത് കഴിഞ്ഞിരുന്ന യുവതിയെ മെയ് 19 ന് വീട്ടില്‍ കയറിയാണ് വെട്ടിക്കൊന്നത്.
