National
കലാപമുണ്ടാക്കിയില്ലെന്ന് സാക്ഷി മാലിക്; നിയമം ലംഘിച്ചെന്ന് പൊലീസ്

സമാധാനപരമായി പ്രതിഷേധിച്ചതിനാണ് ഡല്‍ഹി പൊലീസ് കേസെടുത്തതെന്ന് ഗുസ്തി താരം സാക്ഷി മാലിക്. വലിച്ചിഴച്ചാണ് പൊലീസ് ബസുകളിലേക്ക് കയറ്റിയത്. കലാപമുണ്ടാക്കിയിട്ടില്ലെന്നും കലാപമുണ്ടാക്കിയെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമുള്ള വകുപ്പുകള്‍ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും താരം ചോദ്യമുയര്‍ത്തി. അതേസമയം ഗുസ്തിതാരങ്ങള്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ജന്തര്‍ മന്തറില്‍ നിന്ന് ഒഴിപ്പിച്ചതെന്ന വാദവുമായി ഡല്‍ഹി പൊലീസ്. അപേക്ഷ നല്‍കിയാല്‍ സമരത്തിന് മറ്റൊരു സ്ഥലം അനുവദിക്കാമെന്നും പൊലീസ് വ്യക്തമാക്കി.
