kerala
വനംവകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ചവിട്ടേറ്റു; കാലിന് പരുക്ക്

തേക്കടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് പരുക്ക്. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കായ കട്ടപ്പന നരിയം സ്വദേശി റോബി വര്‍ഗീസി (55)ന്റെ കാലിനും വാരിയെല്ലിനുമാണ് പരുക്കേറ്റത്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ബോട്ട് ലാന്‍ഡിങ് പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത സവാരിയും സൈക്കിള്‍ സവാരിയും നിരോധിച്ചു.
