കായികംപുരസ്‌കാരങ്ങള്‍ വാരി ശുഭ്മാന്‍ ഗില്‍; മികച്ച യുവ താരം യശസ്വി ജയ്‌സ്വാള്‍

അഹമ്മദാബാദ്: ഇത്തവണ മികച്ച പ്രകടനങ്ങള്‍ ഐപിഎല്ലില്‍ ഒരുപാട് അരങ്ങേറി. ബാറ്റിങിലും ബൗളിങിലും താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍ നിരവധി. മിന്നും ക്യാച്ചുകളും അപൂര്‍വ ഫീല്‍ഡിങ് നിമിഷങ്ങളും കണ്ടു.
ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിനാണ്. ഗില്‍ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമിലാണ് കളിച്ചത്. 890 റണ്‍സാണ് താരം അടിച്ചത്. സീസണില്‍ 800നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും ഗില്‍ തന്നെ.
ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ഗുജറാത്തിന്റെ തന്നെ മുഹമ്മദ് ഷമി സ്വന്തമാക്കി. 28 വിക്കറ്റുകളാണ് താരം നേടിയത്. 27 വീതം വിക്കറ്റുകളുമായി ഗുജറാത്തിന്റെ തന്നെ മോഹിത് ശര്‍മ, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്ത്.
ഇത്തവണത്തെ പുരസ്‌കരങ്ങള്‍
ഏറ്റവും കൂടുതല്‍ റണ്‍സ് (ഓറഞ്ച് ക്യാപ്)- ശുഭ്മാന്‍ ഗില്‍
ഏറ്റവും കൂടുതല്‍ വിക്കറ്റ് (പര്‍പ്പിള്‍ ക്യാപ്)- മുഹമ്മദ് ഷമി
മോസ്റ്റ് വാല്യുബിള്‍ പ്ലയര്‍- ശുഭ്മാന്‍ ഗില്‍
ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി സീസണ്‍- ശുഭ്മാന്‍ ഗില്‍
മികച്ച യുവ താരം- യശസ്വി ജയ്‌സ്വാള്‍
ഫയര്‍പ്ലേ ഓഫ് ദി സീസണ്‍- അജിന്‍ക്യ രഹാനെ
ക്യാച്ച് ഓഫ് ദി സീസണ്‍- റാഷിദ് ഖാന്‍
കൂറ്റന്‍ സിക്‌സ്- ഫാഫ് ഡുപ്ലെസി (115 മീറ്റര്‍)
ഏറ്റവും കൂടതല്‍ ഫോറുകള്‍- ശുഭ്മാന്‍ ഗില്‍ (85)
സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍- ഗ്ലെന്‍ മാക്‌സ്‌വെല്‍
ഏറ്റവും മികച്ച വേദി- കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, മുംബൈ വാംഖഡെ സ്റ്റേഡിയം.
