kerala
കെ.എസ്.ഇ.ബിയുടെ ഇരുട്ടടി; വൈദ്യുതി സര്‍ചാര്‍ജ് ഇന്ന് മുതല്‍

സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസകൂടും. നിലവില്‍ പിരിക്കുന്ന ഒന്‍പതു പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടതിന് പിന്നാലെ ഉപയോക്താക്കളില്‍ നിന്ന് യൂണിറ്റിന് 10 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചതോടെയാണ് വര്‍ധന. കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയ അധിക തുക ഈടാക്കാന്‍ യൂണിറ്റിന് 44 പൈസ ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ അപേക്ഷ. എന്നാല്‍ റുഗലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ വൈദ്യുതി ബോര്‍ഡിന് ഈടാക്കാവുന്ന പരമാവധി നിരക്ക് പത്തുപൈസയാക്കി കമ്മിഷന്‍ കുറച്ചിരുന്നു. ഇതോടെയാണ് പത്തുപൈസ ഈടാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
