സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് ഭാര്യ; അറസ്റ്റിനിടെ അതിനാടകീയ രംഗം; ഒടുവില്‍..!

സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ അരങ്ങേറിയത് അതിനാടകീയ രംഗങ്ങള്‍. സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ വെള്ളടാങ്കിനു മുകളില്‍ കയറി നിന്ന് ഇവര്‍ പ്രതിഷേധിച്ചു. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യയാണ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയത്. കാണ്‍പൂരിലെ ഗോവിന്ദ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് കാണാതായ ഷക്കീല്‍ എന്നയാളുടെ ബൈക്ക് പാണ്ടു നദിയില്‍ നിന്ന് കണ്ടെടുത്തു. പിന്നാലെ ഫത്തേപൂരില്‍ നിന്ന് ഇയാളുടെ മൃതദേഹവും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ ഭാര്യാസഹോദരന്‍ സംശയനിഴലില്‍ ആകുന്നതും പൊലീസ് ഇയാള്‍ പിടികൂടാനെത്തിയതും. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഗാര്‍ഹീക പീഡനത്തെ തുടര്‍ന്നാണ് യുവതിയും ഇവരുടെ സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഷക്കീലിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഇയാളുടെ ഭാര്യ തന്നെയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ കൃത്യം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ നടന്ന അതിനാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ ഇവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു.
