National
രാജസ്ഥാനിൽ 100 യൂണിറ്റ് വൈദ്യുതി സൗജന്യം; വന്‍നീക്കവുമായി കോണ്‍ഗ്രസ്

ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ 100 യൂണിറ്റ് വൈദ്യുതി സർക്കാർ സൗജന്യമാക്കി. ആദ്യ 100 യൂണിറ്റിന് ഈ മാസം 1 മുതൽ പണം നൽകേണ്ടതില്ലെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. 100–200 യൂണിറ്റ് വരെ സർചാർജ് ഒഴിവാക്കും.
ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും കോൺഗ്രസ് സമാന വാഗ്ദാനം നൽകും. രാജസ്ഥാനിൽ പാചകവാതക സിലിണ്ടറുകൾക്കു കഴിഞ്ഞ വർഷം സർക്കാർ സബ്സിഡി അനുവദിച്ചിരുന്നു.
