Spot Light
ആറാം നിലയിൽ നിന്ന് താഴേക്ക് പൂച്ച ഷിഫു; വീണത് കാറില്‍; കൈ ഒടിഞ്ഞു; മൂക്കിന് വീക്കം

ബാങ്കോക്കിൽ ആറാം നിലയിൽ നിന്ന് കാറിനുമുകളിൽ വീണ പൂച്ചയ്ക്ക് അത്ഭുത രക്ഷ. കാറിന്റെ ചില്ലുകൾ തകർന്നെങ്കിലും വളർത്തുപൂച്ചയായ ഷിഫു രക്ഷപ്പെട്ടെന്ന് കാറിന്റെ ഉടമയായ അപിവാത് ടോയൊതക വ്യക്തമാക്കി. കാറിന്റെയും പൂച്ചയുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഈ കഥ പുറംലോകത്തെ അറിയിച്ചത്.
ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള പൂച്ചയാണ് ഷിഫു. 8.5 കിലോഗ്രാം ഭാരമുണ്ട്. ബാൽക്കണിയിലൂടെ നടക്കുന്നതിനിടെ കാൽവഴുതി ഷിഫു താഴേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ പൂച്ചയെ ആശുപത്രിയിലെത്തിച്ചു. ഷിഫുവിന്റെ കൈകൾക്ക് ചെറിയ ഒടിവും മൂക്കിന് വീക്കവുമുണ്ടെന്ന് കാർ ഉടമ അറിയിച്ചു. കാറിന്റെ ചില്ല് തകർന്നതിൽ തനിക്ക് ദേഷ്യമില്ലെന്നും അപ്രതീക്ഷിതമായി നടന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
