National

പാടുന്നതിനിടെ വെടിവച്ചു; ഗായികയുടെ തുടയെല്ലിന് പരുക്ക്

വേദിയില്‍ പാടുന്നതിനിടെ ഗായികയ്ക്ക് വെടിയേറ്റു. ബിഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന പരിപാടിക്കിടയിലാണ് സംഭവം. ഗായിക നിഷ ഉപാധ്യായ്ക്കാണ് വെടിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴി‍ഞ്ഞു. വിഡിയോ വന്നതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. ഗായിക വേദിയിൽ പാടുന്നതിനിടെ അ‍ജ്ഞാതരായ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവശേഷം സ്ഥലത്തു നിന്നും പ്രതികള്‍ കടന്നു കളയുകയും ചെയ്തു. ഇടത് തുടയിലാണ് വെടിയേറ്റത്. വെടിയേറ്റ നിഷ ഉപാധ്യായ പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തുടയെല്ലിനും പരുക്കുകളുണ്ട്. ആരോഗ്യനില തൃപ്തമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്നും ജന്ത ബസാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നസറുദ്ദീന്‍ ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button