ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍മരണ സംഖ്യ ഉയരുന്നു..237 കടന്നു; തകര്‍ന്ന കോച്ചുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു, വൻ ദുരന്തം

ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. മരണം 237 കടന്നു. തൊള്ളായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തകര്‍ന്ന കോച്ചുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു, സൈന്യവും എന്‍.ഡി.ആര്‍.എഫും സ്ഥലത്തെത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍–ഹൗറ എക്സ്പ്രസാണ് പാളംതെറ്റി മറഞ്ഞത്. അടുത്തപാളത്തിലൂടെ വന്ന ഷാലിമാര്‍–ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്‍റെ കോച്ചുകള്‍ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു
അതേസമയം, ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര റയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി രാവിലെ അപകട സ്ഥലത്ത് എത്തും. മുഖ്യമന്ത്രി നവീൻ പട്നായിക്കും രാവിലെ അപകടസ്ഥലം സന്ദർശിക്കും. മനഃസാക്ഷിയുണ്ടെങ്കിൽ റയിൽവേമന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ആവശ്യപ്പെട്ടു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ഉദ്ഘാടനം റദ്ദാക്കി.
