സ്പ്രേ ചെയ്താല്‍പോലും വെള്ളം ഉള്ളിലേക്കിറങ്ങില്ല; ഐപി 55 റേറ്റിങുമായി പോപ്പിയുടെ റെയിന്‍കോട്ട്

കുടനിര്‍മാണരംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡായ പോപ്പി അവതരിപ്പിച്ച റെയിന്‍കോട്ട് വാട്ടര്‍ പ്രൂഫിങ്ങിന്‍റെ ഉന്നത റേറ്റിങ്ങായ ഐപി 55 സര്‍ട്ടിഫിക്കേഷന്‍ നേടി. സ്പ്രേ ചെയ്താല്‍പോലും വെള്ളം ഉള്ളിലേക്കിറങ്ങുന്നില്ല എന്നത് ഉറപ്പാക്കുന്നതാണ് ഐപി 55 റേറ്റിങ്. മഴക്കാലത്ത് പകലും രാത്രിയും ഇരുചക്രവാഹനയാത്ര സുരക്ഷിതമാക്കുന്ന എല്‍ഇഡി സ്ട്രിപ്പുള്ള പോപ്പി പിക്സല്‍ റെയിന്‍കോട്ടും വിപണിയില്‍ ശ്രദ്ധേയമാകുന്നു.
റെയിന്‍കോട്ട് മെറ്റീരിയലിന്‍റെ വാട്ടര്‍പ്രൂഫിങ്ങ് മികവ് പരീക്ഷിക്കുന്ന ഐപി റേറ്റിങ്ങില്‍ പോപ്പി റെയിന്‍കോട്ട് ഐപി 55 എന്ന മികച്ച റേറ്റിങ്ങാണ് േനടിയത്. സ്പ്രേ ചെയ്താല്‍പോലും വെള്ളം ഉള്ളിലേക്ക് അരിച്ചിറങ്ങുന്നില്ല എന്ന് ഉറപ്പാക്കുന്നതാണ് ഐപി റേറ്റിങ്. മഴക്കാലത്ത് പകലും രാത്രിയും ഇരുചക്രവാഹന യാത്ര സുരക്ഷിതമാക്കുന്നതിന് പോപ്പി പിക്സല്‍ റെയിന്‍കോട്ടും പുറത്തിറക്കിയിട്ടുണ്ട്. നനയാതെ സംരക്ഷിക്കുന്നതിനൊപ്പം എല്‍ഇഡി മെസേജ് സ്ട്രിപ്പാണ് പിക്സല്‍ റെയിന്‍കോട്ടിന്‍റെ പ്രത്യേകത. റോഡ് സൈനുകള്‍, സന്ദേശങ്ങള്‍ എന്നിവ എല്‍ഇഡി സ്ട്രിപ്പിലൂടെ പ്രദര്‍ശിപ്പിക്കാനാകും. സ്ത്രീകള്‍ക്ക് സ്േകര്‍ട്ട്പോലെ ധരിക്കാവുന്ന റെയിന്‍കോട്ടും പോപ്പി ശ്രേണിയില്‍ ലഭ്യമാണ്.
