crimeUncategorized
കടം കൊടുത്ത പണം തിരികെ കിട്ടിയില്ല; പൊലിസിനു മുന്‍പില്‍ ആത്മഹത്യാ ശ്രമം

പോത്തനൂരിൽ പരാതി നൽകാനെത്തിയ ആൾ പൊലീസ് സ്‌റ്റേഷനു മുന്നിൽ വച്ചു ദേഹത്തു പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റയാളെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.പോത്തനൂർ വെള്ളല്ലൂർ സ്വദേശി അബ്ദുൽ റഹ്‌മാൻ (50) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
സന്തോഷ് എന്നയാൾ കടം വാങ്ങിയ 10,000 രൂപ തിരികെ നൽകിയില്ലെന്നും നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു പരാതി നൽകാനെത്തിയ അബ്ദുൽ റഹ്‌മാൻ പൊലീസ് സ്‌റ്റേഷനിൽ നിന്നു പുറത്തുപോയി മടങ്ങിയെത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു. കേസിൽ പൊലീസ് അന്വേഷണം നടത്തിവരുന്നു.
