crime

മദ്യലഹരിയില്‍ റോഡിലേക്ക് ബീയര്‍ കുപ്പി എറിഞ്ഞു; ബൈക്ക് ഇടിച്ച് വീഴ്ത്തി; യുവാവിനെതിരെ കേസ്.


മദ്യലഹരിയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാര്‍ യാത്രികന്റെ പരാക്രമം. കൊച്ചി പാലാരിവട്ടത്താണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട കാക്കനാട് സ്വദേശി ആഷിക് തോമസ് കാറില്‍ നിന്നും റോഡിലേക്ക് ബീയര്‍ കുപ്പി വലിച്ചെറിഞ്ഞു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികന്‍ ബീയര്‍ കുപ്പി ശരീരത്തില്‍ വീഴുന്നതില്‍ നിന്നും രക്ഷപെട്ടത്. ഇത് ചോദ്യം ചെയ്തതോടെ ഇയാള്‍ ബൈക്ക് യാത്രികനെ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ പാലാരിവട്ടം പാലത്തിന് സമീപമായിരുന്നു അക്രമം.

ബീയര്‍ കുപ്പി വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതോടെ കാറിലുണ്ടായിരുന്ന കൂറ്റന്‍ നായയെ ആഷിക് പുറത്തിറക്കി. ഇതോടെ ബൈക്കുകാരൻ പിൻവാങ്ങി. തുടർന്ന് കുറച്ച് മുന്നിലേക്ക് മാറ്റി ബൈക്ക് നിർത്തിയപ്പോൾ പിന്നാലെയെത്തി കാറിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ചു വീഴ്ത്തി.

നാട്ടുകാര്‍ തടഞ്ഞു വച്ച ആഷിക് പൊലീസ് എത്തിയപ്പോഴും പ്രകടനം തുടര്‍ന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞു. പിന്നാലെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button