സഞ്ജു അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്? വമ്പൻ ട്രേഡിംഗ് നടന്നേക്കും! സൂചനകൾ ഇങ്ങനെ…

രാജസ്ഥാൻ റോയൽസ് നായകനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസൺ അടുത്ത സീസണിൽ ടീം മാറിയേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ. താരം സിഎസ്കെയിലേക്ക് എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
ADVT:60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ബാറ്റർമാരിൽ ഒരാളാണ് സഞ്ജു സാംസൺ. സ്ഥിരതയില്ലായ്മയുടെ പേരിൽ എപ്പോളും വിമർശനങ്ങൾക്ക് വിധേയമാവാറുള്ള ഈ മലയാളി താരത്തിന്റെ പ്രതിഭയുടെ കാര്യത്തിൽ പക്ഷേ ഒരാൾക്കും സംശയമുണ്ടാകില്ല. അതു കൊണ്ടു തന്നെയാണ് ദേശീയ ടീമിൽ പോലും സ്ഥിരം സ്ഥാനമില്ലാത്ത സഞ്ജുവിനെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് അവരുടെ നായകനാക്കിയതും, 14 കോടി രൂപ മുടക്കി നിലനിർത്തിയതും. എന്നാൽ ഇപ്പോളിതാ രാജസ്ഥാൻ ആരാധകരെ ഞെട്ടിക്കുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരമായ സഞ്ജു അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് മറ്റൊരു ടീമിലേക്ക് ചേക്കേറിയേക്കുമെന്നതാണ് അത്.
സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലേക്കോ?
സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലേക്കോ?
അടുത്ത സീസണിൽ സഞ്ജു സാംസൺ ട്രേഡിംഗിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രശസ്ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോരമാണ് ഇപ്പോൾ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തി മുന്നോട്ട് വന്നിരിക്കുന്നത്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹ താരവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളുമായ ആർ അശ്വിനുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രസന്ന അഗോരം. അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ അത്ര എളുപ്പത്തിൽ തള്ളിക്കളയാവുന്നതല്ല.
ധോണിയുടെ പകരക്കാരനായി സഞ്ജു?
ധോണിയുടെ പകരക്കാരനായി സഞ്ജു?
നിലവിൽ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ. ഈ വർഷം അദ്ദേഹം അവരെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ തന്റെ ഐപിഎൽ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ധോണി എന്നതിനാൽ അദ്ദേഹത്തിന് പകരക്കാരനെ ചെന്നൈ അന്വേഷിക്കുന്നുണ്ടെന്ന് പ്രസന്ന പറയുന്നു. ഈ സ്ഥാനത്തേക്ക് സഞ്ജു സാംസണിനെയാണ് സി എസ് കെ കണ്ടു വെച്ചിരിക്കുന്നതെന്ന് തനിക്ക് അറിയാൻ കഴിഞ്ഞതായും എന്നാൽ ഇതിൽ എത്ര മാത്രം യാഥാർത്ഥ്യമുണ്ടെന്ന് തനിക്ക് അറിയില്ലെന്നും പ്രസന്ന കൂട്ടിച്ചേർത്തു.
ഐപിഎൽ ചാമ്പ്യന്മാരായി സിഎസ്കെ
കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന് | IPL 2023 winner | Chennai Super Kings |
സഞ്ജു ചെന്നൈയ്ക്ക് വളരെ മികച്ച ഓപ്ഷൻ
ധോണി അടുത്ത സീസൺ കൂടി കളിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. ധോണി അടുത്ത സീസണിൽ കളിക്കാനെത്തുമെങ്കിൽ ചെന്നൈയ്ക്ക് പേടിക്കാൻ ഒന്നുമില്ലെന്ന് പറയുന്ന പ്രസന്ന, എന്നാൽ അദ്ദേഹം വിരമിക്കുകയാണെങ്കിൽ ഉറപ്പായും അവർക്കൊരു പകരക്കാരനെ കണ്ടെത്തേണ്ടി വരുമെന്നും അങ്ങനെ നോക്കുമ്പോൾ സഞ്ജു അവർക്ക് മികച്ചൊരു ഓപ്ഷനാണെന്നും വ്യക്തമാക്കി.
സഞ്ജുവിനും നല്ലത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം സ്ഥിരത പുലർത്തുന്ന ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഫോമില്ലാത്ത താരങ്ങളെയെല്ലാം ഫോമിലേക്ക് കൊണ്ടു വരുന്ന ഒരു മാജിക്ക് ചെന്നൈ സൂപ്പർ കിംഗ്സിനുണ്ട്. സഞ്ജു സാംസണാകട്ടെ സ്ഥിരതയില്ലായ്മയുടെ ആശാനാണ്. അങ്ങനെയുള്ളൊരു താരം ചെന്നൈയിലെത്തുന്നത് അദ്ദേഹത്തിന്റെ കരിയറിനെത്തന്നെ മാറ്റി മറിക്കും. ഐപിഎല്ലിൽ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്ന് കൂടിയാണ് ചെന്നൈ. സഞ്ജു അങ്ങോട്ടേക്ക് ചേക്കേറുകയാണെങ്കിൽ സ്വാഭാവികമായും സഞ്ജുവിന്റെ ആരാധകബലവും വർധിക്കും. ധോണി പോകുന്നതോടെ ഒഴിവ് വരുന്ന ചെന്നൈയുടെ നായക സ്ഥാനവും അവിടെയെത്തിയാൽ സഞ്ജുവിന് ലഭിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.
സഞ്ജുവിന്റെ ഐപിഎൽ കരിയർ
2013 ൽ രാജസ്ഥാൻ റോയൽസിൽ കളിച്ചു കൊണ്ട് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സഞ്ജു, അവരുടെ ഇതിഹാസ താരങ്ങളിൽ ഒരാളാണ്. രാജസ്ഥാന് പുറമെ ഡെൽഹി ഫ്രാഞ്ചൈസിക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. 2021 ൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി നിയമിതനായ സഞ്ജു, ക്യാപ്റ്റൻസി ഏറ്റെടുത്ത രണ്ടാം സീസണിൽ ടീമിനെ ഐപിഎൽ ഫൈനലിൽ എത്തിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതു വരെ 152 കളികളിൽ ജേഴ്സിയണിഞ്ഞ ഈ മലയാളി താരം 29.23 ബാറ്റിംഗ് ശരാശരിയിൽ 3888 റൺസാണ് നേടിയിട്ടുള്ളത്.
സഞ്ജു ടീം മാറുകയാണെങ്കിൽ രാജസ്ഥാന് അത് വൻ തിരിച്ചടിയായിരിക്കും
