crime
ബൂം ബാരിയര്‍ ഉയര്‍ത്താന്‍ വൈകി; ടോള്‍ ബൂത്ത് ജീവനക്കാരനെ അടിച്ചുകൊന്നു

ടോള്‍ഗേറ്റിലെ ബൂം ബാരിയര്‍ ഉയര്‍ത്താന്‍ വൈകിയെന്ന് ആരോപിച്ച് ബെംഗളുരുവില്‍ യുവാവിനെ കാര്‍ യാത്രികര്‍ അടിച്ചുകൊന്നു. ബെംഗളുരു -മൈസുരു എക്സ്പ്രസ് വേയിലെ ബിടതി ടോൾ ഗേറ്റിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. താരെകെരെ സ്വദേശി പവൻകുമാർ നായക് (26) ആണ് കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ മൈസൂരു ഭാഗത്ത് നിന്ന് വന്ന കാറിലെ യാത്രക്കാർ ബൂം ബാരിയർ ഉയർത്തുന്നതുമായി ബന്ധപെട്ട് പവൻ കുമാർ അടക്കമുള്ള ജീവനക്കാരുമായി തർക്കം ഉണ്ടായി. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പോയ സംഘം രാത്രി പത്തുമണിയോടെ തിരികെയെത്തി ആക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക് ഉപയോഗിച്ചാണ് സംഘം പവന്‍ കുമാറിനെ അടിച്ചുകൊന്നത്. സംഭവത്തില്‍ ബെംഗളുരു സ്വദേശികളായ അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
