sports
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; തകർന്നടിഞ്ഞ് ഇന്ത്യന്‍ മുന്‍നിര

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു. രോഹിത് ശര്‍മ 15 റണ്‍സും വിരാട് കോലി 14 റണ്‍സുമെടുത്ത് പുറത്തായി. ശുഭ്മന്‍ ഗില്ലിനെ സ്കോട് ബോളണ്ട് പുറത്താക്കി. 13 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ് . അജിന്‍ക്യ രഹാനയും കെ.എസ്.ഭരത്തുമാണ് ക്രീസില്‍. സ്റ്റീവ് സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും സെഞ്ചുറി മികവില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 469 റണ്‍സെടുത്തു. 31ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത് 121 റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 163 റണ്‍സെടുത്തു. മുഹമ്മദ് സിറാജ് നാലുവിക്കറ്റ് വീഴ്ത്തി.
