National
‘ബ്രിജ്ഭൂഷണെതിരെ നല്‍കിയത് വ്യാജ പരാതി’; തെറ്റും തിരുത്തുമെന്ന് ഗുസ്തി താരത്തിന്‍റെ പിതാവ്

ബ്രിജ്ഭൂഷണെതിരെ നല്‍കിയത് വ്യാജ പരാതിയെന്ന വെളിപ്പെടുത്തലുമായി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ പിതാവ്. തന്‍റെ മകളോട് നീതിയോടെയല്ല ബ്രിജ്ഭൂഷണ്‍ ഇടപെട്ടതെന്നും അതിന് മറുപടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ പരാതി നല്‍കിയതെന്നുമാണ് പ്രതികരണം. വിഷയം കോടതിയില്‍ എത്തുന്നതിന് മുന്‍പ് തെറ്റും തിരുത്തുമെന്നും പിതാവ് പ്രതികരിച്ചു.
