Gulf News

ജീവിക്കാൻ കാശ് ഏറെ വേണം; ലോകത്തിലെ ഏറ്റവും ചെലവേറിയ ഗൾഫിലെ 2 നഗരങ്ങൾ

അബുദാബി: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ദുബായും അബുദാബിയും. മെർസർ സർവേ പ്രകാരം ദുബായ് 18–ാം സ്ഥാനത്തും അബുദാബി 43–ാം സ്ഥാനത്തുമാണ്. മുൻ വർഷങ്ങളിൽ യഥാക്രമം 31, 61 സ്ഥാനങ്ങളിലായിരുന്നു. പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ടെൽ അവീവ് ആണ് മധ്യപൂർവദേശത്തെ ഏറ്റവും ചെലവേറിയ നഗരം.

5 ഭൂഖണ്ഡങ്ങളിലെ‍ 227 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. അവശ്യസാധനങ്ങളുടെ വില 3.8 മുതൽ 23.5% വരെ ഉയർന്നു. വീട്, ഗതാഗതം, ഭക്ഷണം, വസ്ത്രം, ഗാർഹിക ഉപകരണങ്ങൾ, വിനോദം തുടങ്ങിയ ചെലവുകളും സർവേയിൽ വിലയിരുത്തി.

ദുബായിലും അബുദാബിയിലും മാത്രമല്ല ഗൾഫ് മേഖലയിൽ പൊതുവെ ജീവിതച്ചെലവ് കൂടിയതായും സർവേ ചൂണ്ടിക്കാട്ടുന്നു. റിയാദ് 85, ജിദ്ദ 101, ദോഹ 126, മസ്കത്ത് 130 എന്നിങ്ങനെയാണ് പട്ടികയിൽ മറ്റു ഗൾഫ് നഗരങ്ങളുടെ സ്ഥാനം. ഇസ്‌ലാമാബാദ്, കറാച്ചി, ഹവാന, ബിഷ്കെക്, വിൻഡ്‌ഹോക്, അങ്കാറ, ഡർബൻ, ടുണീസിയ, താഷ്കന്റ് എന്നിവയാണ് ചെലവു കുറഞ്ഞ നഗരങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button