crime
നക്ഷത്രയുടെ കൊല; കഴുത്തുമുറിച്ച പ്രതി അപകടനില തരണം ചെയ്തു

മാവേലിക്കരയിൽ കുട്ടിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴുത്ത് മുറിച്ച പ്രതി അപകട നില തരണം ചെയ്തു. കേസിൽ റിമാൻഡിലായി മാവേലിക്കര സബ് ജയിലിൽ എത്തിച്ച പ്രതിയായ മഹേഷ് ഇന്നലെ വൈകിട്ടാണ് കഴുത്തും കൈയും മുറിച്ചത്. ഗുരുതരാവസ്ഥയിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച മഹേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെങ്കിലും ഞരമ്പുകൾ മുറിഞ്ഞിട്ടില്ല. അപകട നില തരണം ചെയ്ത പ്രതി മഹേഷിനെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലെ തന്നെ സെല്ലിലേക്ക് ഉച്ചയോടെ മാറ്റും. ചികിൽസ പൂർത്തിയായ ശേഷം ജയിലിലേക്ക് മാറ്റും. മാവേലിക്കര ജയിലിലേക്ക് തന്നെ മാറ്റണമോ എന്നതിൽ തീരുമാനം പിന്നീട് തീരുമാനിക്കും.
