crimekerala

പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി; ദുര്‍മന്ത്രവാദമെന്ന് കുടുംബം

വീടിനുള്ളില്‍ പന്ത്രണ്ടാംക്ലാസുകാരി തൂങ്ങി മരിച്ചത് ദുര്‍മന്ത്രവാദത്തെ തുടര്‍ന്നെന്ന് കുടുംബം. ഹൈദരാബാദിലെ ഭരത് നഗറിലാണ് സംഭവം. അജ്ഞാതര്‍ എട്ടു ദിവസമായി നടത്തിവന്ന ക്ഷുദ്രപൂജയെ തുടര്‍ന്നാണ് മകളുടെ മരണമെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. പൂജ നടന്ന ദിവസങ്ങളിലെല്ലാം വീടിന്റെ വാതിലിന് മുന്നില്‍ നിന്ന് നാരങ്ങയും മെഴുകുതിരികളും ലഭിച്ചിരുന്നുവെന്നും പൊലീസില്‍ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. 

മകളെ പുലര്‍ച്ചെയായിട്ടും കാണാതെയായപ്പോഴാണ് മുറിയിലേക്ക് െചന്ന് നോക്കിയതെന്നും ഫാനില്‍ തൂങ്ങിയ നിലയിലാണ് മകളെ കണ്ടെത്തിയതെന്നും മാതാപിതാക്കള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button