കടലില്‍ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് കൊന്നുതിന്നു; നിലവിളിച്ച് അച്ഛനും കൂട്ടുകാരിയും

ചെങ്കടല്‍ തീരത്ത് നീന്താനിറങ്ങിയ റഷ്യന്‍ യുവാവിന് കടുവസ്രാവിന്റെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഹര്‍ഗാദയില്‍ താമസിച്ചു വന്ന വ്ലാഡിമിര്‍ പോപോവെന്ന 23കാരനാണ് കൊല്ലപ്പെട്ടത്. പിതാവും കൂട്ടുകാരിയും നോക്കി നില്‍ക്കെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
പോപോവും കൂട്ടുകാരിയും കടലില്‍ നീന്തുന്നതിനിടെ സ്രാവ് ഇവരെ ലക്ഷ്യമിട്ടെത്തി. ആക്രമണത്തില്‍ നിന്നും കൂട്ടുകാരി തലനാരിഴയ്ക്ക് രക്ഷപെട്ടു. സ്രാവിന്റെ പിടിയില്‍പ്പെട്ടതും യുവാവ് നിലവിളിക്കുന്നതും പോപോവിന്റെ പിതാവ് സഹായത്തിനായി കരയുന്നതും സഞ്ചാരികള്‍ ചിത്രീകരിച്ച വിഡിയോയില്‍ കാണാം. നീന്തി രക്ഷപെടാന്‍ പോപോവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയെത്തിയ മീന്‍പിടുത്തക്കാര്‍ സ്രാവിനെ പിടികൂടി കൊന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഇവിടെ സ്രാവിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും രണ്ട് സ്ത്രീകള്‍ അന്ന് കൊല്ലപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.
