Nationalsports

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല; മുന്നറിയിപ്പുമായി ഗുസ്തിതാരങ്ങള്‍

ബ്രിജ്ഭൂഷണെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. പരിശീലനം ആരംഭിച്ചിരുന്നെങ്കിലും, ഉന്നയിച്ച പരാതികളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല. നീതി ലഭിച്ചില്ലെങ്കില്‍ ജന്തര്‍മന്തറില്‍ സമരം പുനരാരംഭിക്കുമെന്നും താരങ്ങള്‍ മുന്നറിയിപ്പ് നല്കി. അതേസമയം ബ്രിജ് ഭൂഷണ്‍ ഇന്ന് യുപിയില്‍ മഹാറാലി നടത്തും..

നീതി അകലുന്ന സാഹചര്യത്തിലാണ് ഗുസ്തി താരങ്ങളുടെ കടുത്ത തീരുമാനം. പരിശീലനം ആരംഭിച്ചിരുന്നെങ്കിലും ഉന്നയിച്ച പരാതികളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല. പതിനഞ്ചിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും എന്നാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നൽകിയിട്ടുള്ള ഉറപ്പ്. അതുണ്ടായില്ലെങ്കില്‍ ജന്തര്‍മന്തറിര്‍ തന്നെ സമരം പുനരാരംഭിക്കുമെന്നും സോനിപത്തില്‍ വിളിച്ച് ചേര്‍ത്ത മഹാ പഞ്ചായത്തില്‍ താരങള്‍ വ്യക്തമാക്കി.

ബ്രിജ് ഭൂഷൺ വസതിയിലിരിക്കെ തൊട്ടപ്പുറത്തുള്ള ഗുസ്തി ഫെഡറേഷൻ ഓഫിസിലേക്ക് പൊലീസ് കൊണ്ട് പോയി വിവര ശേഖരണം നടത്തിയത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി എന്നും താരങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ടിഎംസി നേതാവ് സാകേത് ഗോഖലെ ഡല്‍ഹി വനിത കമ്മീഷന് കത്തയച്ചു. അതേസമയം പോക്സോ കേസ് ദുര്‍ബലമാവുകയും അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെ റാലികളടക്കമുള്ള പൊതുപരിപാടികളുമായി സജീവമാവുകയാണ് ബ്രിജ് ഭൂഷണ്‍. ബാലാപൂരിൽ ഇന്ന് എംഎല്‍എമാർ അടക്കം മുഴുവന്‍ ബിജെപി നേതാക്കളെയും അണിരത്തിയാണ് മഹാ റാലി നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button