kerala
ട്രേഡ് യൂണിയനുകളും സംരഭകരുമായി യാതൊരു പ്രശ്നവുമില്ല; വ്യാജ പ്രചരണം: മുഖ്യമന്ത്രി

കേരളത്തില്‍ ട്രേഡ് യൂണിയനുകളും സംരഭകരുമായി യാതൊരു പ്രശ്നവുമില്ലെന്നും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടെന്നത് വ്യാജ പ്രചരണമാണെന്നും പിണറായി വിജയന്‍. ട്രേഡ് യൂണിയനുകള്‍ നിക്ഷേപകര്‍ക്ക് എതിരല്ല. ദശാബ്ദങ്ങളായി ഇവിടെ സംരംഭം നടത്തുന്ന ആര്‍ക്കും അത്തരത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി. കേരളത്തില ചില ശക്തികളാണ് ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ക്കെതിരെ വ്യാജമായി വാര്‍ത്ത നല്‍കുന്നത്. നാടിന്‍റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. യാഥാര്‍ഥത്തിലുള്ള അവസ്ഥയല്ല. ആരും ആശങ്കപ്പെടേണ്ടതില്ല. ട്രേഡ് യൂണിയനുകള്‍ ഒപ്പം നില്‍ക്കും.
