
തെരുവുനായ നിയന്ത്രണത്തിന് ദീര്‍ഘകാല പദ്ധതികളില്ലാതെ സര്‍ക്കാര്‍. വകുപ്പുകളുടെ തര്‍ക്കംമൂലം എബിസി പദ്ധതി ഫലത്തില്‍ നിലച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതാണ് പ്രധാന വെല്ലുവിളി. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രതിസന്ധി രൂക്ഷമാക്കി. പിടിക്കുന്ന നായകളുടെ പരിപാലനച്ചുമതലയുള്ള മൃഗസംരക്ഷണവകുപ്പിനും ചെലവ് വഹിക്കാനാകുന്നില്ല. ഈ വര്‍ഷം തെരുവുനായ നിയന്ത്രണത്തിന് ഒരു നീക്കവുമുണ്ടായില്ല.
