National

ജമ്മു കശ്മീരില്‍ ഭൂചലനം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം

ജമ്മു കശ്മീരില്‍ ഭൂചലനം. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ജമ്മു കശ്മീരിലെ ദോഡയാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സെയ്സ്മോളജി അറിയിച്ചു. ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.33 നായിരുന്നു ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂമിയുടെ ആറ് കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പം. ജമ്മു കശ്മീരില്‍ ഏതാനും സെക്കന്‍റുകള്‍ നീണ്ടുനിന്ന കനത്ത പ്രകമ്പനം അനുഭവപ്പെട്ടു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരിയ പ്രകമ്പനമുണ്ടായി. ശക്തമായ പ്രകമ്പനത്തെ തുടര്‍ന്ന് കശ്മീരില്‍ ആളുകള്‍ കടകളില്‍ നിന്നും ജോലി സ്ഥലങ്ങളില്‍ നിന്നും ഭയന്ന് പുറത്തേക്കോടി. പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.

കഴി‍ഞ്ഞ വെള്ളിയാഴ്ച ലഡാക്കിലും അസമിലെ തേസ്പൂരിലും 3.7 ത്രീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞമാസം അഫ്ഗാനിസ്ഥാനില്‍ 5.2 ത്രീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം ഡല്‍ഹിയില്‍ അനുഭവപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button