kerala

ഗുരുവായൂരിലെ ലോഡ്ജില്‍ 2 കുട്ടികള്‍ മരിച്ചനിലയില്‍; അച്ഛന്റെ നില ഗുരുതരം

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു പെണ്‍മക്കളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം അച്ഛന്‍ വിഷംകഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ചു. അമ്മ രണ്ടാഴ്ച മുമ്പ് ഹൃദയാഘാതംമൂലം മരിച്ചതിന്റെ മാനസികവിഷമമാണ് മക്കളെ കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതിന്റെ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ് ചന്ദ്രശേഖരന്‍. പന്ത്രണ്ടുകാരി ശിവനന്ദന, ഒന്‍പതുകാരി ദേവനന്ദന എന്നിവരാണ് മരിച്ചത്. അച്ഛന്‍ ചന്ദ്രശേഖരനെ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചു വര്‍ഷം മുമ്പ് വയനാട്ടില്‍ നിന്ന് തൃശൂരിലേക്ക് താമസം മാറിയതാണ് ചന്ദ്രശേഖരന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button