kerala
വ്യാജരേഖക്കേസ്; വിദ്യയുടെ ഫോണ്‍ ശബ്ദരേഖ പരിശോധിക്കും

അധ്യാപക നിയമനത്തിനായി വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യയുടെ ശബ്ദരേഖ പരിശോധിക്കും. അട്ടപ്പാടി കോളജ് അധികൃതരുമായുള്ള ഫോണ്‍ സംഭാഷണമാണ് പരിശോധിക്കുക. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയപ്പോള്‍ കോളജ് അധികൃതര്‍ വിദ്യയെ വിളിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റാണോയെന്ന ചോദ്യത്തിന് അല്ലെന്നാണ് വിദ്യ മറുപടി നല്‍കിയിരുന്നത്. ഈ വാചകങ്ങളടങ്ങിയ ഫോണ്‍ ശബ്ദരേഖയാണ് പരിശോധിക്കുക.
