National
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി ഈ മാസം 28വരെ റിമാന്‍ഡില്‍

ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തു. ഇൗമാസം 28വരെയാണ് റിമാന്‍ഡ്. ബാലാജിയെ ആശുപത്രിയിലെത്തി കണ്ട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് നടപടികള്‍ പൂര്‍ത്തിയാക്കി.
അതേസമയം സെന്തിലിനായി ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ചെന്നൈ സെഷന്‍സ് കോടതി പരിഗണിക്കും. മന്ത്രിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെന്തിലിന്‍റെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. പരിചയക്കുറവുണ്ടെന്ന് പറഞ്ഞ് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ആര്‍.ശക്തിവേല്‍ നേരത്തെ പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
